Your Cart 3

  • Marketing Course
    Brief description
    $120
  • Strategy Course
    Brief description
    $80
  • Digital Course
    Brief description
    $50
  • Total (USD) $250

Search

Annujoom Talent Xplore 2025 Result Published Click Here >>

About KNM Education Board

അജ്ഞതയിലും അധ:സ്ഥിതിയിലും അകപ്പെട്ടു പോയ കേരളത്തിലെ മുസ്ലിങ്ങളിൽ നവോത്ഥാനം (ഇസ്വ് ലാഹ് ] കടന്നുവന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. ഥനാ ഉല്ലാഹ് മക്തി തങ്ങൾ (1847-1912)വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവി (1873 - 1932) തുടങ്ങിയ മഹാരഥൻമാർ ഈ നവോത്ഥാന മുന്നേറ്റത്തിന് മുന്നിൽ നിന്നവരാണ്. കേരള മുസ്ലിങ്ങളുടെ നവോത്ഥാനഭൂമികയുടെ ആധാരശിലകളിലൊന്ന് അടിസ്ഥാന മത വിദ്യാഭ്യാസത്തെ ക്രമപ്പെടുത്തിയെടുക്കലായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന ഒത്തുപള്ളി സംവിധാനം തീരെ അപര്യാപ്തമായിരുന്നു. 1909 ൽ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (1866 - 1919) എന്ന മഹാമനീഷി മലപ്പുറം ജില്ലയിലെ വാഴക്കാട് പ്രദേശത്ത് നടന്നിരുന്ന ദാറുൽ ഉലൂം മദ്റസയിൽ ഈ പരിഷ്കരണത്തിന് നാന്ദി കുറിച്ചു. പൊതു വിദ്യാലയങ്ങളുടെ മാതൃകയിൽ കരിക്കുലം, സിലബസ്, പാഠപുസ്തകങ്ങൾ, പരിശീലനങ്ങൾ, വ്യവസ്ഥാപിത പഠന രീതി, പരീക്ഷകൾ തുടങ്ങിയവ സംവിധാനിച്ചു കൊണ്ടായിരുന്നു ആ തുടക്കം. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നേടാൻ പ്രോത്സാഹനം നൽകിയിരുന്നു.

1922 ൽ മുസ്‌ലിം ഐക്യസംഘവും 1924 ൽ കേരള ജംഇയ്യത്തുൽ ഉലമായും രൂപീകരിക്കപ്പെട്ടതോടെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് സംഘടിത രൂപം ഉണ്ടായി. 1950 ൽ കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) രൂപീകരിക്കപ്പെട്ടപ്പോൾ പ്രവർത്തനങ്ങൾ സംസ്ഥാനാടിസ്ഥാനത്തിൽ വ്യാപകമായി. ഇതിനെത്തുടർന്ന് 1956 ൽ കെ.എൻ. എം വിദ്യാഭ്യാസ ബോർഡ് നിലവിൽ വന്നു. വിശുദ്ധ ഖുർആൻ വിവരണത്തിന്റെ മുഖ്യ രചയിതാവ് മുഹമ്മദ് അമാനി മൗലവിയായിരുന്നു വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ ചെയർമാൻ.

വാഴക്കാട് ദാറുൽ ഉലൂം മാതൃകയിൽ പുളിക്കൽ, തിരൂരങ്ങാടി, പുണർപ്പ, പൊന്നാനി , കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, വളപട്ടണം,എറിയാട്, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ വ്യവസ്ഥാപിതമായി നടന്നുവന്നിരുന്ന മദ്റസകൾ ഏകോപിപ്പിച്ചു കൊണ്ട് കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് ഈ രംഗത്ത് വലിയ മാറ്റങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് സംസ്ഥാനത്ത് നിരവധി മദ്റസകൾ നിലവിൽ വന്നു. 1950 കളിൽ അറബി മലയാളത്തിൽ പാഠപുസ്തകങ്ങൾ പുറത്തിറക്കി. പിന്നീട് അവ മലയാളത്തിൽ ലഭ്യമാക്കി. നിലവിൽ പാഠപുസ്തകങ്ങൾ ഇംഗ്ലീഷ്,കന്നട, ബ്രെയിലി ലിപികളിലും ലഭ്യമാണ്. പ്രൈമറി സെക്കന്ററി തലങ്ങളിൽ കരിക്കുലം, സിലബസ്, പാഠ പുസ്തകങ്ങൾ എന്നിവ തയ്യാറാക്കി. റഗുലർ മദ്റസയിൽപഠിക്കാൻ കഴിയാത്തവർക്കുവേണ്ടി ഓൺലൈൻ മദ്റസാ സംവിധാനവും നിലവിലുണ്ട്.

Read more

Departments

Curriculum Committee

Text Book

Examination Board

Translation Wing

Annujoom

Sargamela

Al Manar

Diploma

Teachers Welfare Fund

Annujoom Talent Xplore 2025

ലക്ഷ്യങ്ങള്‍

വ്യക്തിയില്‍ മൂല്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മാത്രമേ സംസ്കൃതമായ സമൂഹം സ്ഥാപിതമാവുകയുള്ളൂ. ഉത്തമ സമൂഹ സൃഷ്ടിക്ക് ഇസ്ലാമിന്ന് തനതായ ലക്ഷ്യവും മാർഗ്ഗവുമുണ്ട്. അല്ലാഹുവിന്‍റെ വേദഗ്രന്ഥമായ ഖുര്‍ആനും അന്തിമ നബി മുഹമ്മദ് (സ) യുടെ ജീവിത മാതൃകയുമാണ് ഇതിന്ന് ആധാരമാക്കുന്നത്. ഈ ഭൂമികയില്‍ നിന്നുകൊണ്ട് മദ്റസാ വിദ്യാഭ്യാസത്തിനായി കാണുന്ന ലക്ഷ്യങ്ങള്‍ ഇനി പറയുന്നു.

1. ഏകദൈവ വിശ്വാസം (തൗഹീദ്) അടിസ്ഥാനാദര്‍ശമായി സ്വീകരിക്കുകയും നല്ലതു പ്രവര്‍ത്തിക്കുകയും നന്മയിലേക്കു ക്ഷണിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു ഉത്തമ സമൂഹ നിര്‍മതിക്ക് സജ്ജമാവുക.

2. ഖുര്‍ആനും സുന്നത്തും ജീവിത വഴിയായി സ്വീകരിച്ച് പ്രവാചകന്‍റെയും സ്വഹാബികളുടെയും സച്ചരിതരായ സലഫുകളുടെയും ജീവിത ക്രമത്തെ തിരിച്ചറിഞ്ഞ് അനുധാവനം ചെയ്യുക.

3. ആരാധനാ കര്‍മങ്ങള്‍ വ്യക്തിയുടെ സ്വഭാവത്തിലും വ്യവഹാരത്തിലും ഗുണപരമായ സ്വാധീനം ഉണ്‍ാക്കുന്ന വിധത്തില്‍ നിര്‍വഹിക്കാന്‍ പ്രാപ്തി നേടുക.

4. മൂല്യാധിഷ്ഠിത ജീവിത ക്രമത്തിന്‍റെ ആവശ്യകത ബോധ്യപ്പെട്ട് തനിക്കും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനു തന്നെയും ഉപകാരപ്രദമായ ജീവിതം നയിക്കാന്‍ പ്രേരിതരാവുക.

5. പഠിതാവിന്‍റെ പ്രായത്തിനും പ്രകൃതത്തിനും അനുസരിച്ച് മത ജീവിതാവശ്യങ്ങള്‍ നിറവേറ്റത്തക്ക അറിവും കഴിവും പരിശീലനവും നേടുക.

6. ദേശസ്നേഹവും സഹിഷ്ണുതയും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉള്‍ക്കൊണ്‍് ഒരു ബഹുസ്വര സമൂഹത്തിന്ന് അനുഗുണമായി ജീവിക്കാനുള്ള പരിശീലനം നേടുക.

7. വിശുദ്ധ ഖുര്‍ആന്‍ തെറ്റു കൂടാതെ നിയമങ്ങള്‍ പാലിച്ചുകൊണ്‍് അനായാസം പാരായണം ചെയ്യാന്‍ പരിശീലിക്കുകയും ഉയര്‍ന്ന ക്ലാസുകളില്‍ അതിന്‍റെ ആശയതലത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്യുക.

8. ഇസ്ലാമിന്‍റെ മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സമൂഹക്ഷേമത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും താത്പര്യം ഉണ്‍ായിത്തീരുക.

9. താന്‍ ജീവിക്കുന്ന പ്രകൃതിയോടും പരിസ്ഥിതിയോടും അതിലടങ്ങിയ ജീവജാലങ്ങളോടും നന്‍മയിലൂന്നിയ സമീപനം സ്വീകരിക്കാന്‍ ആവശ്യമായ ബോധം ഉണ്‍ാവുക.

10. താന്‍ പഠിച്ച ഇസ്ലാമിക മൂല്യങ്ങളിലേക്ക് മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കാനും മഹല്ലുകളിലും മറ്റും നേതൃത്വപരമായ പങ്കു നിര്‍വഹിക്കുവാനുമുള്ള പ്രാപ്തി കൈവരിക്കുക.

11. മതബോധത്തെ കടന്നാക്രമിക്കുന്ന നശീകരണ ചിന്താസരണികള്‍ തിരിച്ചറിഞ്ഞ് ശരിയായ ഇസ്ലാമിക ബോധത്തോടെ സൂക്ഷ്മ ജീവിതം നയിക്കാന്‍ പ്രാപ്തരാവുക. നിരീശ്വര നിര്‍മത ചിന്തകളുടെ പൊള്ളത്തരം യുക്തിസഹമായി ബോധ്യപ്പെടുകയും ഏകദൈവ വിശ്വാസവും മതബോധവുമുള്ള ഒരു സമൂഹത്തിന്‍റെ നിര്‍മിതി ഉറപ്പുവരുത്തുകയും ചെയ്യുക.

12. പരലോക മോക്ഷമാണ് ആത്യന്തിക വിജയവും യഥാര്‍ത്ഥ ജീവിത ലക്ഷ്യവുമെന്ന് തിരിച്ചറിഞ്ഞ് സര്‍വശക്തന്‍റെ മുന്നില്‍ സര്‍വസ്വവും സമര്‍പ്പിക്കാന്‍ സന്നദ്ധമായ ഒരു ജീവിതക്രമം സ്വീകരിക്കുന്നതിന് സജ്ജമാവുക.

13. വ്യക്തിയില്‍ ഈമാന്‍ (വിശ്വാസം) ഇഖ്ലാസ് (ആത്മാര്‍ഥത) തഖ്വാ (സൂക്ഷ്മത) ഖുനൂത് (അച്ചടക്കം) ഇഹ്സാന്‍ (നന്‍മ) തുടങ്ങിയ വിശിഷ്ട ഗുണങ്ങള്‍ ഉണ്‍ണ്ടായിത്തീരുക

14. ഇസ്ലാമിന്‍റെ പേരില്‍ നടമാടുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തീവ്രവാദപരമായ നിലപാടുകളും ഇസ്ലാമല്ല എന്ന് തിരിച്ചറിഞ്ഞ് വര്‍ജിക്കാനുള്ള ആര്‍ജവം കൈവരിക്കുക.

15. ഇസ്ലാമിക ആദര്‍ശവും കര്‍മാനുഷ്ഠാനങ്ങളും ജീവിത ക്രമവും ചരിത്ര പാഠങ്ങളും അടങ്ങിയ വിജ്ഞാന ശാഖകളില്‍ തുടര്‍ പഠനം നടത്താനാവശ്യമായ ഭാഷാ ശേഷിയും അടിസ്ഥാന വിജ്ഞാനങ്ങളും കരസ്ഥമാക്കുക.

Board Members

Dr. P P Abdul Haq      

Chairman

M T Abdusamad Sullami

Secretary

Hamsa Pullankode      

Exam Controller